Sunday, June 7, 2009

അറിഞ്ഞിരുന്നില്ല ഞാന്‍

തംബുരു ഞരബുകള്‍ മുറുക്കി
മീട്ടാനൊരുങ്ങി നിന്നൊരു മന്ത്ര വീണയാണു ഞാന്‍
നീയാകുന്ന ഗായകന്റെ മ്രുദുസ്പര്‍ശംകൊണ്ടു
രാഗാര്‍ദ്ര സംഗീതം ഞാനെങ്ങും നിറക്കുന്നു.

നിറങളില്ലാത്ത എന്റെ മനസ്സില്‍
മഴവില്ലിന്‍ മായിക വര്‍ണ്ണം ചാലിച്ച്
ഒരായിരം വര്‍ണ്ണ ചിത്രങള്‍ വരച്ചതു നീയായിരുന്നു

എന്താണെന്നെ നിന്നിലേക്കടുപ്പിച്ചത്
ആരെയും ആകര്‍ഷികുന്ന നിന്റെ വാക്കുകളോ‍
അതോ ആരുംഅറിയാത്ത എന്നെ അറിയാന്‍
നിനക്കു തോന്നിയ ആഗ്രഹമോ???
എന്നൊ എപ്പൊഴൊ ഞാന്‍പ്പോലുമറിയാതെ
ഞാന്‍ നിന്നെ സ്നേഹിച്ചുപോയി
നിര്‍വ്വചിക്കാനാവില്ല എനിക്കു നിന്നൊടുള്ള സ്നേഹം
അതിന്റെ ആഴം,വ്യാപ്തി ,ആര്‍ദ്രത കാരണം
ഞാന്‍ നിന്നെ ഒരുപാടു സ്നേഹിക്കുന്നു

നമ്മള്‍ തമ്മില്‍ അടുക്കാന്‍‍ തുടങിയ കാലം
അതായിരുന്നു എന്റെ ജീവിത്തിലെ ഏറ്റവും സുന്ദരമായ കാലം
പിണക്കവും ഇണക്കവും നിറഞ്ഞ പകലുകളും
നിന്റെ ഗാനങള്‍ കൊണ്ടും വാക്കുകള്‍ കൊണ്ടും
കുളിരണിഞ്ഞ നീല നിലാവുള്ളരാവുകളും
മങാത്ത മായാത്ത ഓര്‍മ്മകളായി ഇന്നും
എന്റെയുള്ളില്‍ നിറഞ്ഞുനില്‍ക്കുന്നു

തെരുവോരത്തു വെച്ചു
നീ എന്നൊടാദ്യമായി സംസാരിച്ചപ്പോഴും
എന്നെ കുറിച്ചാരാഞ്ഞപ്പൊഴുമൊന്നും
ഞാന്‍ കരുതിയിരുന്നില്ലാ ഒരിക്കല്‍ നീ
എനിക്കിത്രയും പ്രിയപ്പെട്ടവനാകുമെന്ന്
ഒരിക്കലും അടര്‍ക്കാനാകാത്ത ഒരാത്മബന്ധം
നമ്മല്‍ തമ്മില്ലുണ്ടാകുമെന്ന്.

1 comment:

  1. കാൽ‌പ്പനിക സൌന്ദര്യം വെളിവാകുന്ന വരികൾ !
    നല്ല പോസ്റ്റ്.
    (ആർധ്രതയല്ല, ആർദ്രത. അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കുക)

    ReplyDelete