Wednesday, August 19, 2009

നിന്നോടു പറയാന്‍ കൊതിച്ചത്.

നിറനിലാവുള്ള നീല രാത്രിയില്‍,നിറഞ്ഞ കണ്ണുകളോടെ ഞാനിന്നും നിന്നെയും കാത്തിരിപ്പാണ്.....
വെറുതെയാണെങ്കില്ലും നമ്മള്‍ ഒന്നിച്ചിരുന്നു നെയ്ത കിനാക്കളത്രെയും ഇന്നെന്റെ തീരാ നോവാണ്....
സത്യത്തില്‍ എനിക്കു നിന്നോടു പ്രണയമായിരുന്നോ????
അല്ല.!!
നീ പറയുന്നതു പോലെ വാക്കുകള്‍ കൊണ്ടു കെട്ടിപ്പടുക്കുന്ന ഒരു സ്പടിക മന്ദിരമാണു പ്രണയമെങ്കില്‍ ഞാന്‍ ... ഞാന്‍ നിന്നെ പ്രണയിച്ചിട്ടില്ല... കാരണം എനിക്കു നിന്നോടുണ്ടായിരുന്നത് കാവ്യ ഭാവങ്ങള്‍ക്കും വാക്കുകള്‍ക്കുമപ്പുറം വര്‍ണ്ണിക്കാനാകാത്ത വിധമുള്ളോരു വികാരമായിരുന്നു.ഇന്നു ഞാനെന്റെ ചുറ്റിലും കാണുന്ന പ്രണയത്തിന്റെ വര്‍ണ്ണമോ,ഭാവമോ അല്ലായിരുന്നു എനിക്കു നിന്നോടുണ്ടായിരുന്ന ആ പേരറിയാത്ത വികാരത്തിന്.

ഒരിക്കലും തമ്മില്‍ പറഞ്ഞിട്ടില്ല ഞാന്‍ നിന്നെയും നീ എന്നെയും എത്ര മാത്രം സ്നേഹിക്കുന്നുവെന്ന്, നമുക്കിടയില്‍ ഉടലെടുത്ത ആ ആത്മബന്ദത്തെ അറിയാതെ പറയാതെ നാം തിരിച്ചറിയുകയായിരുന്നു.ആ തിരിച്ചറിയല്‍ അതു നമ്മുടെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തി.ഒരായിരം വര്‍ണ്ണസ്വപ്നങ്ങള്‍ നമ്മള്‍ നെയ്ത്തുതീര്‍ത്തു.എത്ര സുന്ദരമായിരുന്നു ആ കാലഘട്ടം,കൂടെ നടന്ന ഓരോനിമിഷവും മറക്കാനും മായ്ക്കാനുമാകാത്ത മധുരസ്മരണകള്‍ സമ്മാനിച്ച ആ കാലഘട്ടം...

അന്നു നാം ഒന്നിച്ചിരുന്നു നെയ്തവര്‍ണ്ണക്കിനാക്കള്‍,,,അതിന്നെന്റെ കണ്ണുനീര്‍ വീണുകുതിര്‍ന്നു ചായം നഷ്ട്ടപ്പെട്ട ചിത്രങ്ങളയി അവശേഷിക്കുന്നു.!!!
പിരിയാനായിരുന്നെങ്കില്‍ പിന്നെന്തിനാണു നമ്മളോന്നിച്ചത്??എന്നും കൂടെ നില്‍ക്കാമെന്നു മോഹിച്ചത്????വേര്‍പിരിയരുതേ എന്നു പ്രാര്‍തിച്ചത്????എല്ലാം എന്തിനായിരുന്നു?? കനലായെരിയുന്ന മനസ്സുമായ് ഒരിക്കലും ഒന്നുചേരാത്തവിധം ഒന്നു തമ്മില്‍ കാനാനാകാത്ത വിധം എന്നെന്നേക്കുമായി അകലുവാനോ???

സാഹചര്യങ്ങള്‍ നമുക്കു മുന്നിലാടിത്തിമിര്‍ത്ത നാടകത്തിന്റെ ഒടുക്കം നമുക്കു ലഭിച്ചത് തീരാ വ്യധകള്‍ മാത്രമാണ്.ഞെരിഞ്ഞമര്‍ന്ന കിനാക്കളേ നോക്കി നെടുവീര്‍പ്പിടേണ്ട ഒരു ഭാഗ്യഹീനയായ് ഞാനിന്നും ഇവിടെ നീറിനീറി ജീവിക്കുന്നു.എല്ലാം ഉള്ളിലൊതുക്കി മടങ്ങാന്‍ കൊതിയുണ്ടെനിക്ക്..എന്നിരുന്നാലും എന്നെങ്കിലും എപ്പോഴെങ്കിലും ഒരു ചെറുമാത്രയെങ്കിലും ഞാന്‍ കണ്ട കിനാവുകള്‍ സഫലമായെങ്കിലോ എന്നൊരു പ്രതീക്ഷ അതെന്നെ ഇന്നും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു....

Tuesday, July 28, 2009

പ്രണയം


അടുക്കില്ലെന്നറിഞ്ഞിട്ടും,അകലാന്‍ കൊതിക്കാത്ത മനസ്സിന്റെ വിങ്ങലാണു പ്രണയം.
ആശിക്കാന്‍ അവകാശമില്ലെന്നറിഞിട്ടും എന്തിനെന്നില്ലാതെ പിന്നെയും കിനാക്കള്‍ നെയ്യുന്ന മനസ്സാണ് പ്രണയിനിയുടേത്..
പറഞ്ഞുനോക്കി ഒരുപാടുഞാന്‍ എന്റെ മനസ്സിനോട് എന്റെ പ്രണയം അതെനിക്കെന്നോനഷ്ടപ്പെട്ടുവെന്ന്.....
ഒരിക്കലും അതെനിക്ക് തിരിച്ചുലഭിക്കില്ലെന്ന്......
എന്നിട്ടും പിന്നെയും പിന്നെയും അതെന്നെ തോല്‍പ്പിക്കുന്നു ,ഞാന്‍ പോലുമറിയാതെ നിന്നെ സ്നേഹിച്ച എന്റെ മനസ്സ്.
ഒരിക്കലും ഇനി നീ എന്റെ ജീവിതത്തിലില്ലെന്ന തിരിച്ചറിവുണ്ടെനിക്ക്.
എന്നിട്ടും എന്റെ ചുറ്റും കാണുന്ന കാഴ്ചകളിലെല്ലാം എന്തിനോ ഞാന്‍ ഇന്നും നിന്നെ തേടുന്നു.......,
അകലെനിന്നെങ്കിലും ഒരുമാത്ര നിന്നെ കാണാമെന്നും നിന്റെ സ്വരം കേള്‍ക്കാമെന്നുമുള്ള ഒരു നേര്‍ത്ത പ്രതീക്ഷയോടെ.....ഞാന്‍ പലവട്ടം എന്റെ മനസ്സിലുറപ്പിച്ചതാണ് ഇല്ല ഇനിയും ഞാന്‍ വെറുതേ സ്വപ്നങ്ങള്‍ നെയ്യില്ലെന്ന്..എന്നിട്ടും എന്തിനോവേണ്ടി പിന്നെയും പിന്നെയും എന്റെ പ്രണയം അതെന്നെ തോല്‍പ്പിക്കുന്നു!!!!!!!!!

Friday, July 24, 2009

എന്റെ സ്വപ്നം




എന്റെ ലോകം നീയായിരുന്നു...എനിക്കു ചുറ്റിലും നിന്റെ സ്വരമായിരുന്നു....നീയായിരുന്നു എന്റെ രാഗവും..,ഗാനങ്ങളുടെ താളവും.., കാവ്യങ്ങളുടെ ഭാവവും..,നടനത്തിന്റെ ചാരുതയും..,നിന്നില്‍ അലിയുവാനും നിന്റെ നോവുകളേറ്റുവാങ്ങുവാനും എന്റെ ജീവിതം പങ്കുവെക്കുവാനും ഞാനെന്നുമാശിച്ചു...,നിന്റെ ലോകം ഞാനായിരുന്നെങ്കില്‍........!!!!!!!!!

സ്വപ്നങ്ങള്‍ക്കുമരണമില്ലെന്നു ഞാനെവിടെയോ വായിച്ചറിഞ്ഞിരുന്നു.സത്യമാണത്.ഈ ലോകത്തില്‍ എന്നും ഒരിക്കലും മായാതെ മറയാതെ നിലനില്‍ക്കുന്നതൊന്നെങ്കില്‍ അതു സ്വപ്നം മാത്രമാണ്.!!!
നീ എന്റെ സ്വപ്നമാണ്.എനിക്കുചുറ്റിലും നിറഞ്ഞുനിന്നിരുന്ന സന്തോഷമായിരുന്നുനീ...,പക്ഷെ...ഇന്നെനിക്കുചുറ്റും ആ സന്തോഷമില്ലാ..!!!!പകരം നഷ്ട്ടപ്പെടലിന്റെ വേദന മാത്രമാണുള്ളത്.ആര്‍ക്കും പങ്കുവെക്കെണ്ടതില്ലഅതെനിക്ക്.എന്റെ സ്വന്തമെന്ന് എനിക്കെന്നുമഹങ്കരിക്കാവുന്ന ഒരേഒരു സത്യം.....

Tuesday, June 16, 2009

ജീവിതയാത്ര




ജീവിതം എന്നതു ആര്‍ക്കുംനിര്‍വചിക്കാനാകാത ഒരു മാസ്മരിക പ്രതിഭാസമാണ്.
എന്തെന്നോ ഏതെന്നോ, എങോട്ടെന്നോ, എന്തിനെന്നോ അറിയാത്ത
ഒരു മഹാ യാത്ര!!!!!
യാത്രക്കിടയില്‍ കണ്ടുമുട്ടുന്ന വെറും സഹയാത്രികരായ സുഹ്രുത്തുക്കളാണ് നമ്മുടെ യാത്രയെ മനോഹരമാക്കുന്നത്. എത്രനാള്‍ ആരെല്ലാം നമുക്കൊപ്പമുണ്ടാകുമെന്ന് നമുക്ക് ഒരിക്കലും നിര്‍വചിക്കാനാവില്ല. കാരണം ജീവിതം അതങനെയാണ്.....ഒടുക്കം എവിടെന്നോ,എന്നെന്നോ അറിയാത്ത നീണ്ട യാത്ര!!!
മനസ്സെന്നമായികച്ചെപ്പിനുള്ളില്‍ വിടരുന്ന ഒരായിരം വര്‍ണ്ണപ്പൂക്കളുടെസുഗന്ധവും നൈര്‍മ്മല്യവുമാണ്,നിറമുള്ള കിനാക്കളായ് ആകസ്മികതകള്‍ ഒരുപാടുള്ള ഈയാത്രയില്‍ നമുക്കൊരുകൂട്ടാകുന്നത്,എന്തൊക്കെയോ വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതയില്‍ നമുക്കു നഷ്ടമാകുന്നത് അമൂല്യങളായ ആത്മബന്ധങളാണ്.അതിന്റെ വില ചിലപ്പോഴെങ്കിലും നാം മനസ്സിലാക്കുന്നത് ഒരിക്കലും തിരിച്ചുപിടിക്കന്‍ പറ്റാത്ത ദൂരത്തോളം നാം പൊയ്ക്കഴിയുന്ന നേരത്താണ്!!!!!

Sunday, June 7, 2009

അറിഞ്ഞിരുന്നില്ല ഞാന്‍

തംബുരു ഞരബുകള്‍ മുറുക്കി
മീട്ടാനൊരുങ്ങി നിന്നൊരു മന്ത്ര വീണയാണു ഞാന്‍
നീയാകുന്ന ഗായകന്റെ മ്രുദുസ്പര്‍ശംകൊണ്ടു
രാഗാര്‍ദ്ര സംഗീതം ഞാനെങ്ങും നിറക്കുന്നു.

നിറങളില്ലാത്ത എന്റെ മനസ്സില്‍
മഴവില്ലിന്‍ മായിക വര്‍ണ്ണം ചാലിച്ച്
ഒരായിരം വര്‍ണ്ണ ചിത്രങള്‍ വരച്ചതു നീയായിരുന്നു

എന്താണെന്നെ നിന്നിലേക്കടുപ്പിച്ചത്
ആരെയും ആകര്‍ഷികുന്ന നിന്റെ വാക്കുകളോ‍
അതോ ആരുംഅറിയാത്ത എന്നെ അറിയാന്‍
നിനക്കു തോന്നിയ ആഗ്രഹമോ???
എന്നൊ എപ്പൊഴൊ ഞാന്‍പ്പോലുമറിയാതെ
ഞാന്‍ നിന്നെ സ്നേഹിച്ചുപോയി
നിര്‍വ്വചിക്കാനാവില്ല എനിക്കു നിന്നൊടുള്ള സ്നേഹം
അതിന്റെ ആഴം,വ്യാപ്തി ,ആര്‍ദ്രത കാരണം
ഞാന്‍ നിന്നെ ഒരുപാടു സ്നേഹിക്കുന്നു

നമ്മള്‍ തമ്മില്‍ അടുക്കാന്‍‍ തുടങിയ കാലം
അതായിരുന്നു എന്റെ ജീവിത്തിലെ ഏറ്റവും സുന്ദരമായ കാലം
പിണക്കവും ഇണക്കവും നിറഞ്ഞ പകലുകളും
നിന്റെ ഗാനങള്‍ കൊണ്ടും വാക്കുകള്‍ കൊണ്ടും
കുളിരണിഞ്ഞ നീല നിലാവുള്ളരാവുകളും
മങാത്ത മായാത്ത ഓര്‍മ്മകളായി ഇന്നും
എന്റെയുള്ളില്‍ നിറഞ്ഞുനില്‍ക്കുന്നു

തെരുവോരത്തു വെച്ചു
നീ എന്നൊടാദ്യമായി സംസാരിച്ചപ്പോഴും
എന്നെ കുറിച്ചാരാഞ്ഞപ്പൊഴുമൊന്നും
ഞാന്‍ കരുതിയിരുന്നില്ലാ ഒരിക്കല്‍ നീ
എനിക്കിത്രയും പ്രിയപ്പെട്ടവനാകുമെന്ന്
ഒരിക്കലും അടര്‍ക്കാനാകാത്ത ഒരാത്മബന്ധം
നമ്മല്‍ തമ്മില്ലുണ്ടാകുമെന്ന്.

നിനക്കായ്

ആള്‍തിരക്കേറെയുള്ള വഴിയോരത്തുകൂടെ ഒരു വാക്കു പോലും മിണ്ടാത്തെ യാത്രാമൊഴിചോതിക്കാതെ നീ നടന്നു നീന്ങിയപ്പോള്‍ എന്റെയുള്ളം പിടക്കുകയായിരുന്നു !!!!ഏകാന്തതയുടെ താഴ്വാരത്തിലേക്കെന്നെ തള്ളിയിട്ട് ഒന്നുമറിയാത്ത ഭാവത്തില്‍ നീ നടന്നു നീങിയപ്പോള്‍പൊട്ടിത്തകര്‍ന്നത് എന്റെ ജീവിത സ്വപ്നങളായിരുന്നു ,ഒരിക്കലും നീ എന്നിലെക്കു വരികയില്ലെന്നെനിക്കറിയാം,എന്നിട്ടും എന്തിനോ ഞാനിവിടെ നിന്നെയും പ്രതീക്ഷിച്ചിരിപ്പാണ്.എന്നെങ്കിലും ഒരിക്കല്‍ നീ എന്നെ മനസ്സിലാക്കും എന്നെ ശുഭ പ്രതീക്ഷയോടെ വൈകാതെ വരില്ലേ നീ...................