Friday, June 24, 2011


ഒന്നായിരിക്കെ നാം നെയ്ത കിനാക്കളുടെ ചായം കലർന്ന കണ്ണുനീരിൽ കുതിർത്തു ചിത്രം വരക്കുന്നതു കൊണ്ടാ‍കാം നയനമനോഹരമെന്നു നിന്റെ ചിത്രങ്ങളെ വർണ്ണിക്കുന്നതു.

ഓർമ്മകളാകുന്ന ദുഖരാഗങ്ങൾ ഇണചേർത്തു പാടുന്നതു കൊണ്ടാകാം ഒരുപക്ഷെ ഹ്രുദ്യസംഗീതമെന്നെന്റെ ഗാനങ്ങളെവിശേഷിപ്പിക്കുന്നത്.

ഒരുമിക്കാ‍ൻ വിധിക്കാത്ത ആത്മാക്കളായതിനാലാകാംഅപൂർണ്ണരായി നാം ഇന്നും അവശേഷിക്കുന്നത്...

Wednesday, January 19, 2011


പ്രണയം ഉടലിന് തീ പിടിപ്പിക്കുന്ന അനുഭവമാണ്.

തീ പിടിക്കുന്നതിന്റെ ഉന്മാദമാണ് പ്രമ്മ്ണയതിന്റെ ആവേശം.

ഒരു വിളികൊണ്ടോ,ഒരു നോക്കു കൊണ്ടോ ആ തീ കെടുന്നു!!!!

നിനവിൽ നിലാവു നിറയുന്നു.

പിന്നെ ചെറിയ ചെറിയ പിണക്കങ്ങളിൽ ഒരു കണ്ണൂനീർതുള്ളി അഗ്നിപർവതംപോലെ പൊട്ടിത്തെറിക്കുന്നു.

പിന്നെ നിന്റെ മന്ദഹാസത്തിൽ ഒരു പൂക്കാലം വിരിയുന്നു.

പിന്നേയും കാലവർഷം ഇടിഞു പെയ്യുന്നു, നീ എന്നോട് പിണങ്ങുമ്പോൾ..

നിനക്കായ് ഉറ്റുനോക്കുന്ന എന്റെ കണ്ണുകളിലുണ്ട് അസ്തമയമില്ലാത്ത സൂര്യപ്പുലരികൾ

നീ അകന്നു പോകുന്ന ഓരോവഴിയിലുമുണ്ട് ലോകത്തെ വിഴുങ്ങുന്ന അൻധകാരത്തിന്റെ വിനാഴികകൾ..

നിന്നോടുള്ള എന്റെ പ്രണയം അതിനെക്കുറിച്ചെഴുതാൻ എനിക്കു കഴിയില്ല.

എന്തെന്നാൽ……

ലോകത്ത് ഇന്നോളമുണ്ടായ കവികൾ പ്രണയത്തെക്കുറിച്ചെഴുതി.

നിത്യപ്രണയതിന്റെ നാനാവർണ്ണങ്ങൾ ചാലിച്ചെഴുതി ചിത്രപ്രതിഭകൾ ഉണ്ടായി..

നിത്യാനന്ദത്തിന്റെ ചായം കൊണ്ടവർ ചിത്രം വരച്ചു

ചിത്രം മുതൽ ചലചിത്രം വരെ..,മുറിപ്പാടുമുതൽ കീർത്തനം വരെ മൌനം മുതൽ മഹാകാവ്യം വരെ

എന്നിട്ടും ഉച്ചരിക്കനാവാത്ത വാക്കുപോലെ പാതിവെളിപ്പെടുത്തി പ്രണയം നമുക്കുള്ളിൽ നിറയുന്നു.

നിന്നോടുള്ള എന്റെ പ്രണയം മൌനമാണ്..അത് അനന്തമായ സമുദ്രം പോലെ……അല്ലെങ്കിൽ ……….ഒരു ചെറു പുഞ്ചിരിപോലെ…………