Friday, June 24, 2011


ഒന്നായിരിക്കെ നാം നെയ്ത കിനാക്കളുടെ ചായം കലർന്ന കണ്ണുനീരിൽ കുതിർത്തു ചിത്രം വരക്കുന്നതു കൊണ്ടാ‍കാം നയനമനോഹരമെന്നു നിന്റെ ചിത്രങ്ങളെ വർണ്ണിക്കുന്നതു.

ഓർമ്മകളാകുന്ന ദുഖരാഗങ്ങൾ ഇണചേർത്തു പാടുന്നതു കൊണ്ടാകാം ഒരുപക്ഷെ ഹ്രുദ്യസംഗീതമെന്നെന്റെ ഗാനങ്ങളെവിശേഷിപ്പിക്കുന്നത്.

ഒരുമിക്കാ‍ൻ വിധിക്കാത്ത ആത്മാക്കളായതിനാലാകാംഅപൂർണ്ണരായി നാം ഇന്നും അവശേഷിക്കുന്നത്...

Wednesday, January 19, 2011


പ്രണയം ഉടലിന് തീ പിടിപ്പിക്കുന്ന അനുഭവമാണ്.

തീ പിടിക്കുന്നതിന്റെ ഉന്മാദമാണ് പ്രമ്മ്ണയതിന്റെ ആവേശം.

ഒരു വിളികൊണ്ടോ,ഒരു നോക്കു കൊണ്ടോ ആ തീ കെടുന്നു!!!!

നിനവിൽ നിലാവു നിറയുന്നു.

പിന്നെ ചെറിയ ചെറിയ പിണക്കങ്ങളിൽ ഒരു കണ്ണൂനീർതുള്ളി അഗ്നിപർവതംപോലെ പൊട്ടിത്തെറിക്കുന്നു.

പിന്നെ നിന്റെ മന്ദഹാസത്തിൽ ഒരു പൂക്കാലം വിരിയുന്നു.

പിന്നേയും കാലവർഷം ഇടിഞു പെയ്യുന്നു, നീ എന്നോട് പിണങ്ങുമ്പോൾ..

നിനക്കായ് ഉറ്റുനോക്കുന്ന എന്റെ കണ്ണുകളിലുണ്ട് അസ്തമയമില്ലാത്ത സൂര്യപ്പുലരികൾ

നീ അകന്നു പോകുന്ന ഓരോവഴിയിലുമുണ്ട് ലോകത്തെ വിഴുങ്ങുന്ന അൻധകാരത്തിന്റെ വിനാഴികകൾ..

നിന്നോടുള്ള എന്റെ പ്രണയം അതിനെക്കുറിച്ചെഴുതാൻ എനിക്കു കഴിയില്ല.

എന്തെന്നാൽ……

ലോകത്ത് ഇന്നോളമുണ്ടായ കവികൾ പ്രണയത്തെക്കുറിച്ചെഴുതി.

നിത്യപ്രണയതിന്റെ നാനാവർണ്ണങ്ങൾ ചാലിച്ചെഴുതി ചിത്രപ്രതിഭകൾ ഉണ്ടായി..

നിത്യാനന്ദത്തിന്റെ ചായം കൊണ്ടവർ ചിത്രം വരച്ചു

ചിത്രം മുതൽ ചലചിത്രം വരെ..,മുറിപ്പാടുമുതൽ കീർത്തനം വരെ മൌനം മുതൽ മഹാകാവ്യം വരെ

എന്നിട്ടും ഉച്ചരിക്കനാവാത്ത വാക്കുപോലെ പാതിവെളിപ്പെടുത്തി പ്രണയം നമുക്കുള്ളിൽ നിറയുന്നു.

നിന്നോടുള്ള എന്റെ പ്രണയം മൌനമാണ്..അത് അനന്തമായ സമുദ്രം പോലെ……അല്ലെങ്കിൽ ……….ഒരു ചെറു പുഞ്ചിരിപോലെ…………

Saturday, May 22, 2010

കാത്തിരിപ്പ്
വർഷങ്ങൾ കടന്നു പോയിരിക്കുന്നു നീ എന്ന സത്യം എന്നിൽ നിന്നുമകന്നിട്ട്.!!!!!

എനിക്കു ചുട്ടുമുള്ള ലോകം പോലും അതിന്റെ വർണ്ണങ്ങൾ മാറ്റിയിരിക്കുന്നു.

എന്നിട്ടുമെന്തിനോ നൊമ്പരം മാത്രം വിട്ടുമാറാതെ

ഒരു നിഴലായ് എന്നെയെന്നും പിന്തുടരുന്നു…….

സ്വയം ഇല്ലായ്മ ചെയ്യുനതിലൂടെ നീ എന്നെ പഠിപ്പിച്ചു

നഷ്ട്ടപ്പെട്ടതൊന്നും തിരിചു കിട്ടില്ലെന്ന പരമാർതം……


നീ ഒരു സ്വപ്ന ജീവിയാണ്.., യാഥാർത്യത്തിന്റെ ലോകം വ്യത്യസ്തമാണ്.

നിന്റെ കാത്തിരിപ്പ് അർഥശൂന്യമാണ്.എനിക്കുചുറ്റും മുഴങ്ങുന്ന വാക്കുകളാണിവ..

പക്ഷെകാതിരുന്നില്ലെങ്കിൽ ഇല്ലാതാകുന്നത് എന്റെ സ്വപ്നങ്ങളാണ്..

ബാലിശമാണെന്റെ കാത്തിരിപ്പെന്നെനിക്കറിയാം എന്നിട്ടും എന്തിനോ…….


നിന്നെ കുറിച്ചുള്ള ഓർമ്മകൾ…,അതിന്നെന്റെ മിഴികൾ നിറക്കാറില്ല.!!!!!

ഒരു നെടുവീർപ്പിൽ എല്ലാമോതുക്കാൻ ഞാൻ ശീലിച്ചിരിക്കുന്നു….

ഞാൻ മാറിയിരിക്കുന്നു പൂർണ്ണമായും ആത്മാവില്ലാത്ത

ഒരു മ്രതശരീരം മാത്രമായി……………….

Saturday, March 13, 2010

പ്രതിഫലം
വിധിയുടെ വിളയാട്ടത്തിൽ പരസ്പരം പിരിയാൻ വിധിക്കപെട്ടവരാണുനമ്മൾ,
എന്നിരുന്നാലും എനിക്കറിയാം നീ എന്നെ എന്തുമാത്രം സ്നേഹിച്ചിട്ടുണ്ടെന്ന്.
ഒരിക്കലും പറഞ്ഞുതീർക്കാനാകാതത്രയും സ്നേഹം നീ എനിക്കു സമ്മാനിച്ചിട്ടുണ്ട്
നിന്റെ മനസ്സിലെ ഒരായിരം ഓർമ്മകൾക്കിടയിൽ
ഒരു നേർത്ത ഓർമ്മമാത്രമായ് അലിഞ്ഞു തീരാൻ ഞാനിന്നാശിക്കുന്നു.
എന്നെ കീഴ്പ്പെടുത്തിയ ആ പുഞ്ചിരി എന്നും മായാതെ നിറഞ്ഞുനിന്നാൽമാത്രം മതി.
ഞാനണാപുഞ്ചിരിക്കു വിഗ്നമെങ്കിൽ....
നിനക്കായ് നിന്റെ സന്തോഷത്തിനായ് ഞാനെന്നെ തന്നെ ഇല്ലായ്മചെയ്തേക്കാം
നിന്റെ സന്തൊഷം അതുമാത്രംമതിഎനിക്ക്.നിന്നെ സ്നേഹിച്ചതിന്റെ പ്രതിഫലമായി.

Wednesday, August 19, 2009

നിന്നോടു പറയാന്‍ കൊതിച്ചത്.

നിറനിലാവുള്ള നീല രാത്രിയില്‍,നിറഞ്ഞ കണ്ണുകളോടെ ഞാനിന്നും നിന്നെയും കാത്തിരിപ്പാണ്.....
വെറുതെയാണെങ്കില്ലും നമ്മള്‍ ഒന്നിച്ചിരുന്നു നെയ്ത കിനാക്കളത്രെയും ഇന്നെന്റെ തീരാ നോവാണ്....
സത്യത്തില്‍ എനിക്കു നിന്നോടു പ്രണയമായിരുന്നോ????
അല്ല.!!
നീ പറയുന്നതു പോലെ വാക്കുകള്‍ കൊണ്ടു കെട്ടിപ്പടുക്കുന്ന ഒരു സ്പടിക മന്ദിരമാണു പ്രണയമെങ്കില്‍ ഞാന്‍ ... ഞാന്‍ നിന്നെ പ്രണയിച്ചിട്ടില്ല... കാരണം എനിക്കു നിന്നോടുണ്ടായിരുന്നത് കാവ്യ ഭാവങ്ങള്‍ക്കും വാക്കുകള്‍ക്കുമപ്പുറം വര്‍ണ്ണിക്കാനാകാത്ത വിധമുള്ളോരു വികാരമായിരുന്നു.ഇന്നു ഞാനെന്റെ ചുറ്റിലും കാണുന്ന പ്രണയത്തിന്റെ വര്‍ണ്ണമോ,ഭാവമോ അല്ലായിരുന്നു എനിക്കു നിന്നോടുണ്ടായിരുന്ന ആ പേരറിയാത്ത വികാരത്തിന്.

ഒരിക്കലും തമ്മില്‍ പറഞ്ഞിട്ടില്ല ഞാന്‍ നിന്നെയും നീ എന്നെയും എത്ര മാത്രം സ്നേഹിക്കുന്നുവെന്ന്, നമുക്കിടയില്‍ ഉടലെടുത്ത ആ ആത്മബന്ദത്തെ അറിയാതെ പറയാതെ നാം തിരിച്ചറിയുകയായിരുന്നു.ആ തിരിച്ചറിയല്‍ അതു നമ്മുടെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തി.ഒരായിരം വര്‍ണ്ണസ്വപ്നങ്ങള്‍ നമ്മള്‍ നെയ്ത്തുതീര്‍ത്തു.എത്ര സുന്ദരമായിരുന്നു ആ കാലഘട്ടം,കൂടെ നടന്ന ഓരോനിമിഷവും മറക്കാനും മായ്ക്കാനുമാകാത്ത മധുരസ്മരണകള്‍ സമ്മാനിച്ച ആ കാലഘട്ടം...

അന്നു നാം ഒന്നിച്ചിരുന്നു നെയ്തവര്‍ണ്ണക്കിനാക്കള്‍,,,അതിന്നെന്റെ കണ്ണുനീര്‍ വീണുകുതിര്‍ന്നു ചായം നഷ്ട്ടപ്പെട്ട ചിത്രങ്ങളയി അവശേഷിക്കുന്നു.!!!
പിരിയാനായിരുന്നെങ്കില്‍ പിന്നെന്തിനാണു നമ്മളോന്നിച്ചത്??എന്നും കൂടെ നില്‍ക്കാമെന്നു മോഹിച്ചത്????വേര്‍പിരിയരുതേ എന്നു പ്രാര്‍തിച്ചത്????എല്ലാം എന്തിനായിരുന്നു?? കനലായെരിയുന്ന മനസ്സുമായ് ഒരിക്കലും ഒന്നുചേരാത്തവിധം ഒന്നു തമ്മില്‍ കാനാനാകാത്ത വിധം എന്നെന്നേക്കുമായി അകലുവാനോ???

സാഹചര്യങ്ങള്‍ നമുക്കു മുന്നിലാടിത്തിമിര്‍ത്ത നാടകത്തിന്റെ ഒടുക്കം നമുക്കു ലഭിച്ചത് തീരാ വ്യധകള്‍ മാത്രമാണ്.ഞെരിഞ്ഞമര്‍ന്ന കിനാക്കളേ നോക്കി നെടുവീര്‍പ്പിടേണ്ട ഒരു ഭാഗ്യഹീനയായ് ഞാനിന്നും ഇവിടെ നീറിനീറി ജീവിക്കുന്നു.എല്ലാം ഉള്ളിലൊതുക്കി മടങ്ങാന്‍ കൊതിയുണ്ടെനിക്ക്..എന്നിരുന്നാലും എന്നെങ്കിലും എപ്പോഴെങ്കിലും ഒരു ചെറുമാത്രയെങ്കിലും ഞാന്‍ കണ്ട കിനാവുകള്‍ സഫലമായെങ്കിലോ എന്നൊരു പ്രതീക്ഷ അതെന്നെ ഇന്നും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു....

Tuesday, July 28, 2009

പ്രണയം


അടുക്കില്ലെന്നറിഞ്ഞിട്ടും,അകലാന്‍ കൊതിക്കാത്ത മനസ്സിന്റെ വിങ്ങലാണു പ്രണയം.
ആശിക്കാന്‍ അവകാശമില്ലെന്നറിഞിട്ടും എന്തിനെന്നില്ലാതെ പിന്നെയും കിനാക്കള്‍ നെയ്യുന്ന മനസ്സാണ് പ്രണയിനിയുടേത്..
പറഞ്ഞുനോക്കി ഒരുപാടുഞാന്‍ എന്റെ മനസ്സിനോട് എന്റെ പ്രണയം അതെനിക്കെന്നോനഷ്ടപ്പെട്ടുവെന്ന്.....
ഒരിക്കലും അതെനിക്ക് തിരിച്ചുലഭിക്കില്ലെന്ന്......
എന്നിട്ടും പിന്നെയും പിന്നെയും അതെന്നെ തോല്‍പ്പിക്കുന്നു ,ഞാന്‍ പോലുമറിയാതെ നിന്നെ സ്നേഹിച്ച എന്റെ മനസ്സ്.
ഒരിക്കലും ഇനി നീ എന്റെ ജീവിതത്തിലില്ലെന്ന തിരിച്ചറിവുണ്ടെനിക്ക്.
എന്നിട്ടും എന്റെ ചുറ്റും കാണുന്ന കാഴ്ചകളിലെല്ലാം എന്തിനോ ഞാന്‍ ഇന്നും നിന്നെ തേടുന്നു.......,
അകലെനിന്നെങ്കിലും ഒരുമാത്ര നിന്നെ കാണാമെന്നും നിന്റെ സ്വരം കേള്‍ക്കാമെന്നുമുള്ള ഒരു നേര്‍ത്ത പ്രതീക്ഷയോടെ.....ഞാന്‍ പലവട്ടം എന്റെ മനസ്സിലുറപ്പിച്ചതാണ് ഇല്ല ഇനിയും ഞാന്‍ വെറുതേ സ്വപ്നങ്ങള്‍ നെയ്യില്ലെന്ന്..എന്നിട്ടും എന്തിനോവേണ്ടി പിന്നെയും പിന്നെയും എന്റെ പ്രണയം അതെന്നെ തോല്‍പ്പിക്കുന്നു!!!!!!!!!

Friday, July 24, 2009

എന്റെ സ്വപ്നം
എന്റെ ലോകം നീയായിരുന്നു...എനിക്കു ചുറ്റിലും നിന്റെ സ്വരമായിരുന്നു....നീയായിരുന്നു എന്റെ രാഗവും..,ഗാനങ്ങളുടെ താളവും.., കാവ്യങ്ങളുടെ ഭാവവും..,നടനത്തിന്റെ ചാരുതയും..,നിന്നില്‍ അലിയുവാനും നിന്റെ നോവുകളേറ്റുവാങ്ങുവാനും എന്റെ ജീവിതം പങ്കുവെക്കുവാനും ഞാനെന്നുമാശിച്ചു...,നിന്റെ ലോകം ഞാനായിരുന്നെങ്കില്‍........!!!!!!!!!

സ്വപ്നങ്ങള്‍ക്കുമരണമില്ലെന്നു ഞാനെവിടെയോ വായിച്ചറിഞ്ഞിരുന്നു.സത്യമാണത്.ഈ ലോകത്തില്‍ എന്നും ഒരിക്കലും മായാതെ മറയാതെ നിലനില്‍ക്കുന്നതൊന്നെങ്കില്‍ അതു സ്വപ്നം മാത്രമാണ്.!!!
നീ എന്റെ സ്വപ്നമാണ്.എനിക്കുചുറ്റിലും നിറഞ്ഞുനിന്നിരുന്ന സന്തോഷമായിരുന്നുനീ...,പക്ഷെ...ഇന്നെനിക്കുചുറ്റും ആ സന്തോഷമില്ലാ..!!!!പകരം നഷ്ട്ടപ്പെടലിന്റെ വേദന മാത്രമാണുള്ളത്.ആര്‍ക്കും പങ്കുവെക്കെണ്ടതില്ലഅതെനിക്ക്.എന്റെ സ്വന്തമെന്ന് എനിക്കെന്നുമഹങ്കരിക്കാവുന്ന ഒരേഒരു സത്യം.....